അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിക്കുന്നു
ബഹ്റൈനിലെ പ്രമുഖ മെഡിക്കൽ ശൃംഖലയായ അൽ റബീഹ് ഗ്രൂപ്പ് ഓഫ് മെഡിക്കൽ ജീവനക്കാർക്കായി ഒണാഘോഷം സംഘടിപ്പിക്കുന്നു.
ഇന്ന് രാത്രി പത്ത് മുതൽ സൽമാബാദിലെ ഗൾഫ് മയർ ക്ലബ്ബിലാണ് പരിപാടികൾ ആരംഭിക്കുക. മെഡിക്കൽ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അൽ റബീഹ് മെഡിക്കൽ സെന്‍റർ, അൽ റബീഹ് ഡെന്‍റൽ സെന്‍റർ, അൽ റബീഹ് ഫാർമസി, അൽ റബീഹ് ഡെന്‍റൽ ലബോറട്ടറി എന്നീ സഥാപനങ്ങളിലെ മാനേ്മെന്റും ജീവനക്കാരുമാണ് ആഘോഷ പരിപാടികളിൽ പങ്കെടുക്കുക.
പൂക്കളം, തിരുവാതിര, വടംവലി തുടങ്ങിയ മത്സര പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ടന്ന് മാനേജ്മെന്റ് അറിയിച്ചു.
Next Story
Adjust Story Font
16