Quantcast

ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും സുപ്രിം കോടതിയില്‍

ഇഡി ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ ആണ് തിരക്കിട്ട നീക്കം. സർക്കാർ സംവിധാനം ഉപയോഗിച്ച് ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം

MediaOne Logo

  • Published:

    20 March 2021 4:44 AM GMT

ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും സുപ്രിം കോടതിയില്‍
X

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യം ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ വീണ്ടും അപേക്ഷ നൽകി. ഇഡി ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ ആണ് തിരക്കിട്ട നീക്കം. സർക്കാർ സംവിധാനം ഉപയോഗിച്ച് ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ഡൽഹിയിലെ ഇഡി ആസ്ഥാനത്തെ ഡപ്യൂട്ടി ഡയറക്ടർ ജിതേന്ദ്ര കുമാർ ഗോഗിയ ആണ് സുപ്രിം കോടതിയിൽ അപേക്ഷ നൽകിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നു എന്നാണ് ആരോപണം.

ये भी पà¥�ें- കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കറിന് ജാമ്യത്തില്‍ തുടരാം

ശിവശങ്കറിന് ജാമ്യം നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡി കഴിഞ്ഞ മാസവും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണ് ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അന്ന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇഡിയുടെ ആവശ്യം സുപ്രിം കോടതി നിരസിച്ചിരുന്നു. ശിവശങ്കറിനെ വീണ്ടും ജയിലിലേക്ക് അയക്കുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു.

ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ച ശിവശങ്കര്‍ കഴിഞ്ഞ മാസം 3നാണ് ജയില്‍മോചിതനായത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയായിരുന്നു ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.

വിദേശത്തേക്ക് 15 കോടി ഡോളർ കടത്തിയെന്നാണ് കേസ്. സ്വപ്‌ന, സരിത്, സന്ദീപ് എന്നിവർ പ്രതികളാണ്. സ്വപ്‌നയ്ക്കും സരിത്തിനും നേരത്തെ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു

TAGS :

Next Story