Quantcast

പുതുമകൾ ഏറെ; മൂന്ന് വാഹനങ്ങൾ പരിഷ്കരിച്ച് റെനോ

ഇന്ത്യൻ വിപണിയിലെ ഭാവി പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    9 Jan 2024 2:40 PM GMT

Renault kwid
X

പുതുവർഷത്തിൽ തങ്ങളുടെ മൂന്ന് മോഡലുകളും പരിഷ്കരിച്ചിറക്കി ​റെനോ ഇന്ത്യ. ജനപ്രിയ മോഡലായ ക്വിഡ്, ട്രൈബെർ, കൈഗർ എന്നിവയാണ് ഫ്രഞ്ച് കമ്പനി പുതുമകളോടെ പുറത്തിറക്കിയത്. കൂടാതെ ഇന്ത്യൻ വിപണിയിലെ ഭാവി പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു.

ക്വിഡ്

ക്വിഡിൽ ചെറിയ മാറ്റമാണ് കമ്പനി കൊണ്ടുവന്നിട്ടുള്ളത്. പിന്നിലെ യാത്രക്കാർക്കുള്ള സീറ്റ് ബെൽറ്റ് വാണിങ് എല്ലാ വേരിയന്റിലും ഉൾപ്പെടുത്തി. നേരത്തെ ഉയർന്ന വേരിയന്റുകളായ ആർ.എക്സ്.ടി, ക്ലിംബെർ എന്നിവയിൽ മാത്രമുണ്ടായിരുന്ന ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സംവിധാനം താഴ്ന്ന വേരിയന്റായ ആർ.എക്സ്.എൽ(ഒ)ലും ഉൾപ്പെടുത്തി. കൂടാതെ ഈ വേരിയന്റിൽ 5 സ്പീഡ് എ.എം.ടി ട്രാൻസ്മിഷനും ലഭ്യമാക്കിയിട്ടുണ്ട്. 4.69 മുതൽ 6.12 ലക്ഷം വരെയാണ് എക്സ് ഷോറൂം വില.

ട്രൈബെർ

റെനോ എം.പി.വിയുടെ എല്ലാ വേരിയന്റുകളിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പുതിയ കറുപ്പ് നിറവും അവതരിപ്പിച്ചു. എല്ലാ വേരിയന്റുകളിലും പിന്നിലെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് വാണിങ്, എൽ.ഇ.ഡി കാബിൻ ലാംപ് എന്നിവ നൽകി. താഴ്ന്ന വേരിയന്റായ ആർ.എക്സ്.ഇയിൽ ടിൽറ്റ് ചെയ്യാവുന്ന സ്റ്റീയറിങ് വീൽ വന്നതാണ് ​പ്രധാന മാറ്റം. ആർ.എക്സ്.എൽ വേരിയന്റിൽ റിയർ എ.സി വെന്റുകൾ കൊണ്ടുവന്നിട്ടുണ്ട്.


ആർ.എക്സ്.ടി വേരിയന്റിൽ റിയർ വ്യൂ കാമറ, പിന്നിൽ വൈപ്പർ, 12 വോൾട്ട് പവർ സോക്കറ്റ്, പി.എം 2.5 എയർ ഫിൽറ്റർ എന്നിവ ഉൾപ്പെടുത്തി. ഉയർന്ന വേരിയന്റായ ആർ.എക്സ.ഇസഡിൽ പുതിയ ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജർ, ഡ്രൈവർ സീറ്റ് ആംറെസ്റ്റ്, ഇല​ക്ട്രിക്കലായിട്ട് ക്രമീകരിക്കാവുന്ന മിററുകൾ, പി.എം 2.5 എയർ ഫിൽറ്റർ എന്നിവ കൊണ്ടുവന്നു. 5.99 മുതൽ 8.74 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.

കൈഗർ

കൈഗറിലാണ് കൂടുതൽ പുതുമകൾ കമ്പനി കൊണ്ടുവന്നിട്ടുള്ളത്. ചുവന്ന ബ്രേക്ക് കാലിപ്പറുകൾ, കറുപ്പും ചുവപ്പും നിറത്തിലുള്ള അപ്‌ഹോൾസ്റ്ററി എന്നിവ പുതിയ മാറ്റങ്ങളാണ്. ആർ.എക്സ്.എൽ വേരിയന്റിൽ പുതിയ പെട്രോൾ എൻജിനും, ആർ.എക്സ്.ടി (ഒ) വേരിയന്റിൽ ടർബോ പെട്രോൾ എൻജിനും വന്നു. രണ്ട് എഞ്ചിനിലും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസിമിഷനുകൾ ലഭ്യമാണ്. എല്ലാ വേരിയന്റിലും പിന്നിലെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് വാണിങ്, എൽ.ഇ.ഡി കാബിൻ ​ലാംപ് എന്നിവ ഇടംപിടിച്ചു.


ആർ.എക്സ്.ടി (ഒ) വേരിയന്റിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലായി മടക്കാവുന്ന മിററുകൾ, സെമി-ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ പുതുതായി ലഭിച്ചു. ഉയർന്ന വേരിയന്റായ ആർ.എക്സ്.ഇസഡിൽ ഓട്ടോമാറ്റിക്കായ മടങ്ങുന്ന മിററുകൾ, തനിയെ മങ്ങുന്ന ഐ.ആർ.വി.എം, സെമി-ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, ലെതറെറ്റ് സ്റ്റിയറിംഗ് വീൽ കവർ, ക്രൂയിസ് കൺട്രോൾ എന്നിവ ലഭ്യമാണ്. 5.99 മുതൽ 9.29 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് പുതിയ മോഡലുകൾ കൊണ്ടുവരുമെന്ന് റെനോ ഇന്ത്യ അറിയിച്ചു. ഇതിലൊന്ന് ഇലക്ട്രിക് വാഹനമായിരിക്കും. ഡസ്റ്ററിനെ റെനോ തിരിച്ചുകൊണ്ടുവരാനും സാധ്യതയുണ്ട്.

TAGS :

Next Story