Quantcast

നിരത്തില്‍ മുന്‍ഗണന ആംബുലന്‍സിനോ പൊലീസ് വണ്ടിക്കോ?

മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഏത് വാഹനത്തിനാണ് നിരത്തില്‍ മുന്‍ഗണനയെന്ന ചര്‍ച്ചകള്‍ സജീവമായത്

MediaOne Logo

Web Desk

  • Published:

    17 July 2023 6:09 AM GMT

നിരത്തില്‍ മുന്‍ഗണന ആംബുലന്‍സിനോ പൊലീസ് വണ്ടിക്കോ?
X

കഴിഞ്ഞ ദിവസമാണ് കൊല്ലം കൊട്ടാരക്കരയിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഓക്‌സിജൻ സിലിണ്ടർ ഘടിപ്പിച്ച രോഗിയുമായി സൈറണിട്ട് വന്ന ആംബലുലൻസിനെ പൈലറ്റ് വാഹനമായ ബൊലേറോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരേയും പൈലറ്റ് വാഹനത്തിന്റെ ഡ്രൈവർക്കെതിരെയും കേസെടുത്തു.

ഇതോടെയാണ് നിരത്തിൽ ആംബുലൻസിനാണോ അതോ പൊലീസ് വാഹനങ്ങൾക്കാണോ മുൺഗണന എന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ സജീവമായത്. 2017 ലെ ഡ്രൈവിങ് റെഗുലേഷൻ പ്രകാരം നിരത്തിൽ മുൻഗണന നൽകേണ്ട വാഹനങ്ങളിൽ രണ്ടാമതാണ് ആംബുലൻസ്. ആദ്യം അഗ്നിശമന സേനാ വാഹനങ്ങളാണ്. രണ്ടാമത് ആംബുലൻസും മൂന്നാമത് പൊലീസ് വാഹനങ്ങളുമാണ്.

കൊട്ടാരക്കരയിലെ അപകടത്തിൽ ആംബുലൻസിൽ സഞ്ചരിച്ച മൂന്ന് പോർക്ക് പരിക്കേറ്റിരുന്നു. അപടകത്തിൽപ്പെടുന്ന ആംബുലൻസുകളിൽ അധികവും മിനി വാനുകളാണെന്ന് അധികൃതർ പറയുന്നു. അമിത വേഗത്തിൽ പോകന്ന മിനി വാനുകൾക്ക് സ്റ്റെബിലിറ്റി നഷ്ടപ്പെടുന്നതാണ് അപകടങ്ങൾക്ക് കാരണം. എന്നാൽ ചെറിയ വഴികളിലൂടെയും മറ്റും അനായാസം കടന്നുപോകാൻ ഇത്തരം മിനിവാനുകൾ ഉപകാരപ്പെടുമെന്നതാണ് വാസ്തവം.

TAGS :

Next Story