; മീഡിയ വണ്‍ മിഴി തുറന്നു | MediaOne Television 

മീഡിയ വണ്‍ മിഴി തുറന്നു

കോഴിക്കോട്: കാഴ്ചയില്‍ നേരും നന്മയും മുഖമുദ്രയാക്കിയെത്തിയ 'മീഡിയവണ്‍' കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി നാടിന് സമര്‍പ്പിച്ചു. പിന്നോക്ക സമുദായങ്ങളുടെ ന്യായമായ താല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും ന്യൂനപക്ഷങ്ങളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയും മീഡിയവണ്‍ പ്രവര്‍ത്തിക്കുമെന്നതില്‍ സന്തോഷമുണ്ടെന്ന് എ.കെ ആന്‍റണി പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് കോഴിക്കോട് സ്വപ്നനഗരിയില്‍ നടന്ന ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

ആസ്ഥാന മന്ദിര ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനന്‍ നിര്‍വഹിച്ചു. മാധ്യമങ്ങള്‍ തമ്മിലുള്ള മല്‍സരം കുത്തകവത്കരണം തകര്‍ക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭൂമി കയ്യേറ്റത്തിനെതിരെയും റിയല്‍ എസ്റ്റേറ്റ് മാഫിയക്കുമെതിരെയും മാധ്യമം നടത്തുന്ന പോരാട്ടം അഭിനന്ദനാര്‍ഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ന്യൂസ് സ്റ്റുഡിയോ ഉദ്ഘാടനം വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. സെന്‍സേഷന്‍ ബഹളത്തിനിടയില്‍ സര്‍ക്കാറിന്‍െറ ജനപക്ഷ വികസന വാര്‍ത്തകള്‍ പുറത്തുവരാറില്ലെന്നും മീഡിയാവണ്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് മീഡിയവണ്‍ ടിവിയുടെ വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം സ്റ്റുഡിയോ ഉദ്ഘാടനം ഗള്‍ഫാര്‍ മുഹമ്മദലി നിര്‍വഹിച്ചു. മീഡിയവണ്‍ സിഗ്നേചര്‍ മ്യൂസിക് സംവിധായകന്‍ രഞ്ജിത്ത്  പ്രകാശനം ചെയ്തു.

രജത ജൂബിലി ആഘോഷിക്കുന്ന മാധ്യമം ദിനപത്രം മലയാളിക്ക് നല്‍കുന്ന കൈനീട്ടമാണ് മീഡിയവണ്‍. അച്ചടിമാധ്യമ രംഗത്ത് വേറിട്ട ശബ്ദമായി മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മാധ്യമത്തിന്റെ ശ്രദ്ധേയമായ ചുവടുവെപ്പ്. വാര്‍ത്തക്കും വിനോദത്തിനും തുല്യപ്രാധാന്യവുമായാണ് മീഡിയവണിന്റെ ആദ്യഘട്ടം. വിനോദത്തിനു മാത്രമായി മീഡിയവണ്‍ ലൈഫ് തുടങ്ങുന്നതോടെ മുഴുസമയ വാര്‍ത്താചാനലാവുമിത്. പ്രവാസി ജനതയെ ലക്ഷ്യമിട്ട് മീഡിയവണ്‍ ഗ്ളോബലും താമസിയാതെ മലയാളിയുടെ സ്വീകരണമുറിയിലെ

 

comments powered by Disqus

Poll

ബാര്‍ കോഴ കേസില്‍ കെഎം മാണി രാജിവയ്ക്കണമെന്ന് പിസി ജോര്‍ജിന്‍റെ ആവശ്യം ന്യായമാണോ?